സ്വയം പരിചയപ്പെടുത്തുക | Introduce yourself

Welcome @raju :partying_face:

1 Like

ഞാൻ മുഹമ്മദ് സിയാദ്, കംപ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട എല്ലാം ഇഷ്ട്ടമാണ്, ഇതുമായി ബന്ധപ്പെട്ട എല്ലാം കണ്ടും അനുഭവിച്ചും പോകുന്നു, ഇഷ്ട്ടമാണ് FOSS നോട്. :smiling_face_with_three_hearts:

1 Like

ഏത് ഡിപ്പാർട്ട്മെന്റാണു് ? Forestry കോളേജിൽ പലപരിപാടികൾക്കും വരാറുണ്ട്.

പൊതുഭരണ വിഭാഗത്തിൽ സെക്ഷൻ ഓഫീസർ ആണ്.

Happy to have you here. Please be active in our discussions :partying_face:

1 Like

ഞാൻ ശ്രീഹരി.ആൻഡ്രോയ്ഡിനോടും ആൻഡ്രോയ്ഡ് ഫോണുകളോടും വളരെ താൽപര്യം.ആൻഡ്രോയ്ഡിനോട് വന്ന ആ ഒരു ഇഷ്ടം കൊണ്ട് തന്നെയാണ് സാങ്കേതിക പരമായി ഇത്തിരി മുന്നേറാൻ കഴിഞ്ഞത് എന്ന് കരുതുന്നു.
ഒരു ലാപ്ടോപ് സ്വന്തമായി വാങ്ങിയപ്പോൾ ആണ് gnu/linux നെ കുറിച്ച് കൂടുതൽ അറിയുന്നത് മനസ്സിലാക്കുന്നത്. അത് വഴിയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നത് മനസ്സിലാക്കുന്നതും.ഇപ്പോൾ ആൻഡ്രോയ്ഡ് പോലെ തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ വളരെ ഇഷ്ടപ്പെടുന്നു കൂടെ നമ്മുടെ മലയാളവും…അങ്ങനെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പോലുള്ള കമ്മ്യൂണിറ്റികളിൽ ഭാഗമായി.നിലവിൽ എനിക്ക് അറിയുന്ന സാങ്കേതികപരമായ ചെറിയ ചെറിയ കാര്യങ്ങൾ എന്നാൽ കഴിയുന്ന വിധം എഴുതി മറ്റുള്ളവരിലേക്ക് എത്തിക്കാൻ ആണ് ശ്രമിക്കാറുള്ളത് കൂടുതൽ കാര്യങ്ങൾ അറിയാൻ വേണ്ടി ശ്രമിക്കുന്നൂ… പഠിക്കുന്നൂ…

3 Likes

Welcome @Sreeharimkl :partying_face:

1 Like

ഞാൻ കണ്ണൻ ഷൺമുഖം. കൊല്ലം സ്വദേശി, അധ്യാപകൻ, കൈറ്റിൽ മാസ്റ്റർ ട്രെയിനറാണ്. സ്വതന്ത്ര സോഫ്റ്റ് വെയർ പ്രചരണ രംഗത്തും വിക്കി സംരംഭങ്ങളിലും സന്നദ്ധ പ്രവർത്തകൻ.

2 Likes

Welcome to the community!

കണ്ണൻമാഷേ, സ്വാഗതം! :partying_face:

I am Joshua Raison. BCA student.
Github le Signal repo vazhi localization il vannu keri. Signal Malayalam Translation work il contribute cheyyunnu.

Web development, Programming, Linux ill thalpparyam.

2 Likes

@JoshuaRaison Welcome to the community :handshake:

2 Likes

Hi,
I am Ginto Philip. I’m an android developer. Contributing to Signal Malayalam in my free time

3 Likes

ഞാൻ മുജീബ്. സ്വതന്ത്രസോഫ്റ്റ്‍വെയർ കൂട്ടായ്മകളിലൂടെയാണ് smc യിൽ എത്തിയത്. ഒരു വെബ് ഡെവലപ്മെന്റ് സ്റ്റാര്‍ട്ടപ്പിൽ പ്രവര്‍ത്തിക്കുന്നു. ടെക് യൂടൂബ് ചാനലായ ibcomputing നടത്തുന്നു. അതിലൂടെ മലയാളം കമ്പ്യൂട്ടിംഗും മറ്റും ജനങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നു. smc യിൽ ട്രാൻസിലേഷനും യുണിക്കോഡ് സ്ക്രൈബസ് തുടങ്ങിയവയിലെ പരിശീലനവും ഒക്കെ ആയി പ്രവര്‍ത്തിക്കുന്നു.

7 Likes

Welcome @mujeebcpy. :handshake:

Welcome @Ginto_Philip :handshake:

ഞാൻ മുഹമ്മെദ് ഫാസിൽ, ഇപ്പോൾ MCA ചെയ്യുന്നു, FOSS ഉം മലയാളം computing ഉം ആണു താൽപര്യമുള്ള മേഖല

2 Likes

Welcome @fasilveloor

1 Like

ഞാൻ മുരളി.
27 വർഷമായി പ്രവാസിയാണ്.
ഇപ്പോൾ ഷാർജയിൽ(യു.എ.ഇ) താമസ്സം
തൃശ്ശൂർ ജില്ലയിലെ നാട്ടിക സ്വദേശി.

മലയാളം കമ്പ്യൂട്ടിംഗ്/സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണത്തിന്റെ ഭാഗമായി യു.എ.ഇ.യിലെ ഷാർജ/അബുദാബി എമിറേറ്റുകളിൽ വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കാൻ സഹായം ചെയ്യാൻ സാധിച്ചു.

ജോലി സംബന്ധമായി പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയർ ആണുപയോഗിക്കുന്നതെങ്കിലും, സ്വകാര്യ ആവശ്യങ്ങൾക്ക് കഴിയുന്നതും ഉബുണ്ടു/കുബുണ്ടു ഉപയോഗിക്കുന്നു.

3 Likes

Welcome @Murali. Hope we can do more workshops :slight_smile: