ഇത് ഡെവലപ്പർമാർക്കുള്ളത് ആണെന്ന് തോന്നുന്നു. Olam ഡിക്ഷണറിയെ പറ്റി ഒക്കെ പറയുന്നത് കേട്ടു. എന്റെ ഒന്ന് രണ്ട് അഭിപ്രായം/ നിർദേശങ്ങൾ പറയുന്നതിനാണ് ഈ റിപ്ലെ.
ഞാൻ ഈ നിർദേശങ്ങൾ കൈലാഷേട്ടനെ വിളിച്ച് സംസാരിച്ചതുമാണ്. അദ്ദേഹത്തിന്റെ തിരക്കുകൾ കാരണം ആകും പരിഗണിക്കാത്തത് എന്ന് തോന്നുന്നു.
അക്ഷരതെറ്റുകൾ ധാരാളമായി ഓളത്തിൽ കടന്ന് കൂടുന്നുണ്ട്. അവിടെ smc യുടെ മലയാളം സ്പെൽ ചെക്കർ പോലുള്ള എന്തെങ്കിലും ഉപയോഗിക്കാൻ കഴിയില്ലേ. അത് വെബ്സൈറ്റിൽ ഉൾപ്പെടുത്തിയാൽ വാക്കുകൾ ചേർക്കുമ്പോൾ തന്നെ തെറ്റ് തിരുത്തി ചേർക്കാമായിരുന്നു.
അർത്ഥങ്ങളുടെ ഇരട്ടിപ്പ് നാമം/ ക്രിയ എന്ന വിഭാഗത്തിൽ തന്നെ വരുന്നുണ്ട്. അത് ഓട്ടോമേറ്റഡ് നീക്കാനോ, വോളന്റീറിങ്ങിലൂടെ നീക്കം ചെയ്യുകയോ, അല്ലെങ്കിൽ പുതിയൊരു അർത്ഥം ചേർക്കാൻ ശ്രമിക്കുമ്പോൾ നിലവിലെ ആ വാക്കിന് അങ്ങനെ ഒരു അർത്ഥം നൽകിയിട്ടുണ്ടോ എന്ന് ഡാറ്റാബേസുമായി ചെക്ക് ചെയ്യാൻ കഴിഞ്ഞാൽ ഈ ഇരട്ടിപ്പ് ഒഴിവാക്കാൻ കഴിയില്ലേ. ( ഡെവലപ്പർ അല്ല )
കഴിയുമെങ്കിൽ ആരെങ്കിലും ഓളം ഡേറ്റ വെച്ച് ഒരു ടെലഗ്രാം ബോട്ടോ മറ്റോ നിർമ്മിച്ചാൽ നന്നായിരുന്നു.
ഓളം വെബ്സൈറ്റിൽ ന്റ പോലുള്ള കാര്യങ്ങൾ കൃത്യമായി റെൻഡർ ആവുന്നില്ല എന്ന് തോന്നുന്നു. ഇതുമായി ബന്ധപ്പെട്ട് കൈലാശേട്ടന്റെ അടുത്ത ചോദിച്ചപ്പോൾ പറഞ്ഞത്. അതൊരു ഫോണ്ട് വെബ്സൈറ്റിൽ ചേർത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്നാണ്.