പൂൎണ്ണ എക്സ്റ്റന്‍ഡഡ് മലയാളം ഇന്‍സ്ക്രിപ്റ്റ്, റെമിങ്ടണ്‍ കീബോര്‍ഡുകള്‍ പുറത്തിറക്കുന്നു.

ഇന്ത്യൻ ഭാഷകൾക്കൊന്നാകെ ഒരേ കീ കോംബിനേഷൻ ലോജിക്‍ ഉപയോഗിച്ചു് പ്രവൎത്തിക്കുന്ന കീബോർഡ് ലേയൗട്ടാണു് ഇൻസ്ക്രിപ്റ്റ്. ഒരു ഇന്ത്യന്‍ ഭാഷ ടൈപ്പ് ചെയ്യാൻ പഠിച്ചാൽ മറ്റു് ഇന്ത്യൻ ഭാഷകളും ഇതുപയോഗിച്ചു് അനായാസമായി ടൈപ്പ് ചെയ്യാനാവും. സൎക്കാർ ഉദ്യോഗസ്ഥരും ഡി. ടി. പി. മേഖലയിലുള്ളവരും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ഇൻപുട്ട് മെത്തേഡ് കൂടിയാണു് ഇതു്. ഡി. ടി. പി. യിൽ കാലഹരണപ്പെട്ട ആസ്കീ സാങ്കേതികവിദ്യ ഉപയോഗിച്ചു് ഇപ്പോഴും സജീവമായി നിൽക്കുന്ന ഐ. എസ്. എം. ഇൻപുട്ട് രീതിയായാലും യൂണിക്കോഡായാലും ഇതേ ഇൻസ്ക്രിപ്റ്റ് ലേയൗട്ട് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടു്. വിന്‍ഡോസിലും ഗ്നു / ലിനക്സിലും ഡിഫാൾട്ടായി ഇൻസ്ക്രിപ്റ്റ് കീബോർ‌ഡ് ലഭ്യവുമാണു്.


This is a companion discussion topic for the original entry at https://blog.smc.org.in/poorna-malayalam-keyboard-release/
1 Like

തീയതിയോട് ചേർത്ത് ദീർഘചിഹ്നം ഇടുന്നതിന് വഴി കാണുന്നില്ല.
ആറാം എന്നതു പോലെ 6-ാം എന്ന് ടൈപ്പ് ചെയ്യാൻ കഴിയേണ്ടേ ?
ജനുവരി മാസം ആറാം തീയതി എന്നത് ജനുവരി മാസം 6-ാം തീയതി എന്ന രീതിയിൽ ടൈപ്പ് ചെയ്യുമ്പോൾ - നും ദീർഘചിഹ്നത്തിനും ഇടയിൽ വരുന്ന അനാവശ്യ വൃത്തം ഒഴിവാക്കാൻ കഴിയുന്ന പരിഷ്കരണം വേണ്ടിയിരുന്നു.

1 Like

് , ം എന്നീ ചിഹ്നങ്ങള്‍ വരുന്നില്ല. കീയില്‍ അസെെന്‍ ചെയ്യാന്‍ മറന്നുപോയോ?

റെമിംഗ്ടണ്‍ കീബോര്‍ഡില്‍ ് , ം എന്നീ ചിഹ്നങ്ങള്‍ വരുന്നില്ല. കീയില്‍ അസെെന്‍ ചെയ്യാന്‍ മറന്നുപോയോ?

1 Like

അത് കീബോർഡിന്റെ പ്രശ്നമല്ല. ചില സോഫ്റ്റ്‍വെയറുകൾ ശരിക്ക് റെണ്ടർ ചെയ്യാത്തതിന്റെ പ്രശ്നമാണ്.

അവ ലഭ്യമാണല്ലോ. \ ആണ് ്. shift a ം. poorna.smc.org.in ൽ നല്കിയിരിക്കുന്ന ലേയൗട്ട് പരിശോധിച്ചുനോക്കൂ.

ക്ക, ട്ടാ എങ്ങിനെയാണ് ടൈപ്പ് ചെയ്യുന്നത് ?