ഡെബിയന്‍ ജെസ്സി റിലീസ് പാര്‍ട്ടി

ഡെബിയന്‍ റിലീസ് പാര്‍ട്ടി സംഘാടകര്‍

സുഹൃത്തുക്കളേ,

അറിവിന്റെ സ്വതന്ത്രമായ ഒഴുക്കിനു് തടയിടുകയെന്നാല്‍ സമൂഹത്തിന്നാകെ എല്ലാ തരത്തിലും ഉണ്ടാകേണ്ടുന്ന പുരോഗതിയെയാണു് തടയിടുന്നതെന്നു ഞങ്ങൾ വിശ്വസിക്കുന്നു. അറിവിന്റെ മറ്റൊരു രൂപമായ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുടെ ഉടമാവകാശം ഏതെങ്കിലും ഒരു ചെറിയ സംഘത്തിന്റെ മാത്രം കയ്യിലൊതുക്കാന്‍ അനുവദിച്ചാല്‍ സംഭവിക്കുന്നതും ഇതുതന്നെയാണു്. ഇതിനെതിരെയുള്ള പോരാട്ടത്തിനുള്ള ഉപാധികളാണു് ഡെബിയനടക്കമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളും. വർഗ്ഗ-വർണ്ണ-ജാതി-ലിംഗ-രാഷ്ട്രീയ വിശ്വാസങ്ങൾക്കതീതമായി എല്ലാവർക്കും ഉപയോഗിക്കാനും പഠിക്കാനും മാറ്റം വരുത്താനും പങ്കുവയ്ക്കാനും ഡെബിയൻ അവസരമൊരുക്കുന്നു. സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഡെബിയന്റെ ഏറ്റവും പുതിയ പതിപ്പു് ഈ മാസം 25നു് പുറത്തിറങ്ങുകയാണു്. ടോയ് സ്റ്റോറി എന്ന സിനിമയിലെ 'ജെസ്സി' എന്ന കഥാപാത്രത്തിന്റെ പേരിട്ടിരിക്കുന്ന ഈ പുതിയ റിലീസ്, 2 കൊല്ലത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷമാണു് പുറത്തിറക്കുന്നതു്.


This is a companion discussion topic for the original entry at https://blog.smc.org.in/debian-jessie-release-party/