#മലയാണ്മ കാമ്പെയിന്‍

ഡിജിറ്റല്‍ ലോകത്തിലെ മലയാളത്തിന്റെ വികസനത്തിനായി സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് നിരവധി ഉപകരണങ്ങളും സംരംഭങ്ങളും കാഴ്ചവച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരം ഭാഷാ-അധിഷ്ഠിത ടൂളുകളെ പറ്റി പൊതുജനത്തിനു് ഉള്ള അറിവു് തുലോം കുറവാണെന്നാണു് അനുഭവപ്പെടുന്നതു്. സോഷ്യല്‍ മീഡിയയില്‍ കൂടി ഉള്ള പ്രചരണത്തിന്റെ ഫലങ്ങള്‍ ഈ നിരീക്ഷണത്തെ സ്ഥിരീകരിക്കുന്നു. ഉദാഹരണത്തിനു് ആന്‍ഡ്രോയിഡ് ഫോണുകളില്‍ മലയാളമടക്കം 16 ഭാഷകള്‍ ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന, സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഇന്‍ഡിക് കീബോര്‍ഡ് എന്ന ആപ്പിനെ പറ്റി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചില പോസ്റ്റുകളും മറ്റുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ബൂസ്റ്റുകളും കാരണം കഴിഞ്ഞ നാലു ദിവസങ്ങളില്‍ 33000 ല്‍ പരം ഡൗണ്‍ലോഡുകളാണു് ഉണ്ടായതു്.


This is a companion discussion topic for the original entry at https://blog.smc.org.in/malayanma-social-media-campaign/
2 Likes