രചന ബോള്‍ഡ് ഫോണ്ട്

മലയാളത്തിലെ വളരെ പ്രചാരമുള്ള രചന ഫോണ്ടിന്റെ ബോള്‍ഡ് പതിപ്പു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കുന്നു. രചനയിലെ അക്ഷരരൂപങ്ങള്‍ക്കു് കട്ടികൂട്ടി പ്രത്യേകം രൂപകല്പന ചെയ്തതാണു് ഈ ഫോണ്ട്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഈ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, രചന ഫോണ്ടുപയോഗിക്കുകയും ടെക്സ്റ്റിനെ ബോള്‍ഡാക്കേണ്ടിവരികയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഈ പുതിയ ഫോണ്ടുപയോഗിച്ചായിരിക്കും ബോള്‍ഡായ ഭാഗം ചിത്രീകരിക്കുന്നതു്. തലക്കെട്ടുകള്‍ക്കും ഇതുപയോഗിക്കാം.


This is a companion discussion topic for the original entry at https://blog.smc.org.in/rachana-bold-font/