വോട്ടര്‍പട്ടികയില്‍ ഗുരുതരമായ ടൈപ്പിങ്ങ് പിഴവുകള്‍

ഈ രാജ്യത്തെ പ്രായപൂര്‍ത്തിയായ എല്ലാവരുടെയും പേരും വീട്ടുപേരും രക്ഷിതാവിന്റെ പേരും വിലാസവും വയസ്സും ഫോണ്‍ നമ്പറും ഒക്കെ അടങ്ങിയ ഒരു വലിയ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണു് വോട്ടര്‍ പട്ടികകള്‍. വോട്ടര്‍പട്ടികകളിലെ അക്ഷരത്തെറ്റുകള്‍ പലപ്പോഴും ചര്‍ച്ചയാവാറുണ്ടെങ്കിലും അതിലും വലിയ പ്രശ്നമാണു് എന്‍കോഡിങ്ങ് തെറ്റുകള്‍ ഉണ്ടാക്കുന്നതു്. ഒരു വിവരവ്യവസ്ഥയുടെ അടിസ്ഥാന ആവശ്യം കാഴ്ച എന്നതിലുപരി വിവരങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്തുകയും ഉപയോഗിയ്ക്കുകയുമാണു്. അതിനെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ഇപ്പോഴത്തെ വോട്ടര്‍പട്ടിക പുതുക്കലില്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നു് ചൂണ്ടിക്കാട്ടുകയാണിവിടെ.


This is a companion discussion topic for the original entry at https://blog.smc.org.in/electoral-malayalam-mistakes/