ഗായത്രി എങ്ങനെ ഗായത്രിയായി?

ഗായത്രി അക്ഷര­രൂപം രൂപ­കല്പന ചെയ്യു­മ്പോൾ ആദ്യമേ ആഗ്ര­ഹിച്ചത് ഏറ്റ­വും  പുതിയ മാധ്യമ­ങ്ങളിൽ പോലും സുഗമ­മായി ഉപയോഗി­ക്കാൻ കഴിയ­ണം. ഒപ്പം ഏറ്റ­വും  മികച്ച റിസൽട്ട് കിട്ടു­കയും കലാ­മൂല്യം പ്രകട­മാകുക­യും വേണം. ത്രീഡി  പ്രിന്റിംഗ് സാധ്യത­കൾ മുന്നേറി­ക്കൊണ്ടിരി­ക്കുന്ന ഈ കാലഘട്ട­ത്തിൽ എല്ലാം  ഹൈ ഡെഫനി­ഷൻ ആണല്ലോ... അപ്പോൾ അതിൽ ഉപയോ­ഗി­ക്കുന്ന വരകളും ഹൈ ഡെഫനി­ഷൻ  ഉള്ളത് ആയിരിക്ക­ണമല്ലോ. ഗായത്രി ടൈപ്പ് ഫെയ്സും  അത്തരത്തി­ലൊന്നായി­രിക്കണം. ഡിജിറ്റൽ ഡിസ്പ്ലേ­യിലും വിവിധ പ്രിന്റിംഗ്  മീഡിയ­കളിലും ത്രീഡി മാധ്യമ­ങ്ങളിലും ഒരുപോലെ റിസൽട്ട് കിട്ടണ­മെന്ന  ഉദ്ദേശത്തോടെ­യാണ് രൂപ­കല്പന നിർവ­ഹി­ച്ചിരിക്കുന്നത്.


This is a companion discussion topic for the original entry at https://blog.smc.org.in/gayathri-design/