ഉറൂബ് - പുതിയ മലയാളം ഫോണ്ട്

തലക്കെട്ടുകള്‍ക്കനുയോജ്യമായ പുതിയൊരു ഫോണ്ടുകൂടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിക്കുന്നു. ഉറൂബ് എന്നു പേരിട്ടിട്ടുള്ള ഈ ഫോണ്ടിന്റെ രൂപകല്പന ഹുസൈന്‍ കെ.എച്ച് ആണു്. പ്രശസ്ത മലയാള സാഹിത്യകാരനായിരുന്ന പി.സി. കുട്ടികൃഷ്ണന്റെ തൂലികാനാമമാണു് ഉറൂബ്. അദ്ദേഹത്തിന്റെ 'ഉമ്മാച്ചു' എന്ന നോവലിന്റെ അറുപതാം വാര്‍ഷികമാണു് ഈ വര്‍ഷം. അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്നില്‍ ഈ ഫോണ്ട് സമര്‍പ്പിയ്ക്കുന്നു.


This is a companion discussion topic for the original entry at https://blog.smc.org.in/uroob-font/