പഠന ലക്ഷ്യങ്ങൾ :
-
കംപ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്ഫോൺ എന്നിവയുടെ ഉപയോഗവും ദുരുപയോഗവും, വ്യാജവാര്‍ത്തകളും ഡിജിറ്റല്‍ തട്ടിപ്പുകളും എങ്ങനെ തിരിച്ചറിഞ്ഞു തടയാം, ഡിജിറ്റല്‍ മേഖലയിലെ സാധ്യതകൾ മനസിലാക്കുക
-
സാമൂഹ്യമാധ്യമങ്ങളിൽ ഉത്തരവാദിത്ത ബോധത്തോടെ ഇടപെടുക
-
സൈബർ നിയമങ്ങൾ സംബന്ധിച്ച് പ്രാഥമിക അവബോധം നൽകുക
-
കുട്ടികളുടെ ഇ-അറിവുമായി ചേർന്ന് പോകാൻ മുതിർന്നവരെ പ്രാപ്തരാക്കുക
-
ഡിജിറ്റൽ സുരക്ഷിത സമൂഹമാകുക
-
ജൻഡർ / സ്ത്രീ എംപവർമെന്റ്
-
ദുരന്ത/അത്യാഹിത/അപകട/കുറ്റകൃത്യ സാഹചര്യങ്ങളിൽ കൈക്കൊള്ളേണ്ട ഡിജിറ്റൽ പ്രോട്ടോക്കോൾ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക.
-
ഡിജിറ്റൽ ഇടപെടലുകൾ ഗുണകരമാക്കുന്നതിന് പരസ്പരം പുലർത്തേണ്ട അംഗീകൃതവും സാർവത്രികവുമായ ശീലങ്ങൾ,
-
സുരക്ഷയ്ക്കായി കൈക്കൊള്ളേണ്ട നടപടികൾ,
-
സ്വകാര്യത സംബന്ധിച്ച അവകാശബോധം,
-
ഉത്തരവാദിത്തപൂർവമായ ഡിജിറ്റൽ പൌരത്വം,
-
ഡിജിറ്റൽ ലോകത്തിൻറെ ശക്തിദൌർബല്യങ്ങളും സാധ്യതകൾ-വെല്ലുവിളികളും സംബന്ധിച്ച ശരിയായ അവബോധവും കാഴ്ച്ചപ്പാടും
-
ദൈനംദിന ജീവിതത്തിലും അത്യാഹിത സാഹചര്യങ്ങളിലും സ്വജീവിതവും സമൂഹത്തിലെ മറ്റ് പൌരന്മാരുടെ ജീവിതവും ആയാസം കുറയ്ക്കുന്നതിനുള്ള ഡിജിറ്റൽ സംവിധാനങ്ങളെക്കുറിച്ച് അവബോധം
പഠന നേട്ടങ്ങൾ :
-
നെറ്റ് എറ്റിക്വെറ്റ്സ് സ്വായത്തമാക്കുന്നു (ഡിജിറ്റല്‍ മര്യാദകള്‍)
-
ഉത്തരവാദിത്തബോധമുള്ള ഡിജിറ്റൽ പൗരത്വം കൈവരിക്കുന്നു
-
സുരക്ഷിതത്വത്തോടെ ഡിജിറ്റൽ, ഇന്റർനെറ്റ് ഉപകരണങ്ങൾ /സേവനങ്ങൾ / സൗകര്യങ്ങൾ ഉപയോഗിക്കാനാവുന്നു
-
സൈബർ നിയമങ്ങൾ സംബന്ധിച്ച് ബോധം കൈവരിക്കുന്നു
-
സ്വകാര്യത
-
ദുരന്ത / അപകട / അത്യാഹിത / ക്രൈം സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറാം, സ്വയവും മറ്റുള്ളവരെയും സഹായിക്കാം എന്ന് ബോധമുണ്ടാവുക.